യോഗാ പ്രദര്‍ശനം നടത്തി

സിപിഐ.എം. കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി മെയ് 4 ന് 5000 പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ലഹരി വിരുദ്ധ മനുഷ്യച്ചങ്ങലയുടെ പ്രചരണാര്‍ഥം ചേതന ഹെല്‍ത്ത് ക്ലബിന്റെ നേതൃത്വത്തില്‍ പെരുമ്പിലാവ് സെന്ററില്‍ യോഗാ പ്രദര്‍ശനം നടത്തി. യോഗാ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സി.ഐ.ടി.യു ഏരിയ സെക്രട്ടറി എം.എന്‍ മുരളീധരന്‍ നിര്‍വഹിച്ചു. എല്‍. സി അംഗം സുധീര്‍ കൊരട്ടിക്കര അദ്ധ്യക്ഷത വഹിച്ചു. സിപിഐ.എം. നേതാക്കളായ കെ. കൊച്ചനിയന്‍, കെ.ബി ജയന്‍, കെ.ഇ സുധീര്‍, ജയകുമാര്‍ പൂളക്കല്‍, സുധീര്‍, സജി എന്നിവര്‍ സംസാരിച്ചു. മനീഷ് കുന്നംകുളം യോഗ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT