യോഗ വാരാചരണവും ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

39

ഒരുമനയൂര്‍ ഗ്രാമ പഞ്ചായത്ത് യോഗ വാരാചരണവും ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷിന്റെ അധ്യക്ഷതയില്‍ ആയുര്‍വേദ ഡോക്ടര്‍ ലിറ്റി ടോം മഴക്കാല രോഗങ്ങളെ കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും ക്ലാസെടുത്തു. ബൈജു എം പി യോഗ പ്രദര്‍ശനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ അഷിത മുഖ്യാതിഥിയായി. വൈസ് പ്രസിഡണ്ട് കെ വി കബീര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ ടി ഫിലോമിന ടീച്ചര്‍, കെ വി രവീന്ദ്രന്‍, ബ്ലോക്ക് മെമ്പര്‍ ഷൈനി ഷാജി, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിശോധനയും സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരുന്നു.