അപ്പുണ്ണി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

57

ചെമ്മണ്ണൂര്‍ അപ്പുണ്ണി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഇതോടൊപ്പം കിച്ചന്‍ കം സ്റ്റോര്‍ ഉദ്ഘാടനവും നടന്നു. സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങ് കുന്നംകുളം നഗരസഭാധ്യക്ഷ സീതാ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഷീജ ഭരതന്‍ അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് വിശിഷ്ടാതിഥിയായി. പ്രധാനാധ്യാപിക ഐഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍ഡോവ്‌മെന്റ് വിതരണോദ്ഘാടനം കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ജയന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി കെ ഷബീര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ സജീഷ്, ഷെക്കീല ഷെമീര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ദീപ തുടങ്ങിയവര്‍ സംസാരിച്ചു.