ഹൈദരാബാദിലുണ്ടായ വാഹനാപകടത്തില്‍ കാട്ടകാമ്പാല്‍ സ്വദേശിയായ യുവാവ് മരിച്ചു

ഹൈദരാബാദിലുണ്ടായ വാഹനാപകടത്തില്‍ കാട്ടകാമ്പാല്‍ സ്വദേശിയായ യുവാവ് മരിച്ചു. സ്രായില്‍ മാരാത്ത് വളപ്പില്‍ രാധാകൃഷ്ണന്‍ മകന്‍ രോഹിത് (24) ആണ് മരിച്ചത്. ഹൈദരബാദിലെ സ്വക്യാര്യ സ്ഥാപനത്തില്‍ മാര്‍ക്കറ്റിംഗ് മാനേജറായിരുന്ന രോഹിത് കൊടൈക്കനാലില്‍ വിനോദയാത്ര നടത്തി മടങ്ങി വരുന്നതിനിടെ ചെര്‍ല ഫ്ളൈ ഓവറില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച സ്‌കോര്‍പിയോ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ജെഡ് ചെര്‍ല ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഹിതിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഇവിടം തുടര്‍ച്ചയായ അപകടം നടക്കുന്നതിനാല്‍ സുരക്ഷാ മുന്നറിയിപ്പ് ബോഡ് സ്ഥാപിച്ച ഇടമാണെന്നും, സി.സി.ടി.വി. ദൃശ്യപരിശോധന നടത്തുമെന്നും സ്ഥലം എസ്.ഐ. ജയപ്രസാദ് അറിയിച്ചു. പരേതയായ സിന്ധുവാണ് രോഹിതിന്റെ മാതാവ്. രാഹുല്‍ സഹോദരനാണ്. മൃതദേഹം ശനിയാഴ്ച കാലത്ത് വീട്ടിലെത്തിച്ച് ഉച്ചയോടെ ചെറുതുരുത്തി ശാന്തി തീരത്ത് സംസ്‌ക്കാരം നടത്തി.

 

ADVERTISEMENT