മുണ്ടൂരില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ വേലൂര്‍ സ്വദേശി മിരിച്ചു. പഴഞ്ഞി വീട്ടില്‍ പരേതനായ വേണുവിന്റെ മകന് 32 വയസ്സുള്ള വിഷ്ണുവാണ് മരിച്ചത്. തൃശ്ശൂരിലെ ജ്വല്ലറിയിലെ ജീവനക്കാരനായ വിഷ്ണു ജോലികഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ തിങ്കളാഴ്ച്ച രാത്രി മുണ്ടൂര്‍ പഴയങ്ങാടിയില്‍ വെച്ചായിരുന്നു അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡരികിലെ മരത്തിലിടിക്കുകയാരുന്നു. ഉടന്‍ തന്നെ അമല ആശുപത്രി യില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ രാത്രി തന്നെ മരണം സംഭവിച്ചു. സംസ്കാരം പിന്നീട് നടത്തും.



