തൃത്താല ഞാങ്ങാട്ടിരിയില്‍ വാടക ക്വാട്ടേഴ്‌സിനകത്ത് യുവാവിനെ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ക്വാര്‍ട്ടേഴ്‌സിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്ന നിലയിലാണ്. പട്ടാമ്പി വലപ്പുഴ യാറം കണ്ടെയ്ങ്ങാട്ടില്‍ ബഷീര്‍ (42) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ഞാങ്ങാട്ടിരിലെ വാടക ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ ബഷീറിനെ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബഷീറും ഭാര്യയും താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിനകത്ത് നിന്നും ബഹളം കേട്ടിരുന്നതായി സമീപവാസികള്‍ പറഞ്ഞു. രാത്രിയിലും ഉച്ച സമയത്തുമെല്ലാം കതക് തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അയല്‍വാസികള്‍ വീട്ടില്‍ കയറി നോക്കിയപ്പോഴാണ് മുറിയില്‍ രക്തം വാര്‍ന്ന് മരിച്ചനിലയില്‍ ബഷീറിനെ കണ്ടത്.സംഭവത്തില്‍ തൃത്താല പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.