30.2 C
Kunnamkulam
Friday, November 13, 2026
Home Bureaus Thrithala നാല് വയസുകാരന് തെരുവ് നായയുടെ കടിയേറ്റു; മുഖത്ത് ഗുരുതര പരിക്ക്

നാല് വയസുകാരന് തെരുവ് നായയുടെ കടിയേറ്റു; മുഖത്ത് ഗുരുതര പരിക്ക്

106

തൃത്താലയില്‍ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന നാല് വയസുകാരന് തെരുവ് നായയുടെ കടിയേറ്റു. കുട്ടിക്ക് മുഖത്ത് ഗുരുതര പരിക്ക്. പ്രദേശത്ത് വച്ച് മറ്റ് രണ്ട് പേര്‍ക്കും കടിയേറ്റു. തൃത്താല ആശുപത്രി മേല്‍ഭാഗം പ്രദേശത്ത് താമസിക്കുന്ന അഷറഫിന്റെ മകന്‍ നാല് വയസുള്ള ബിലാലിനാണ് കടിയേറ്റത്. രാവിലെ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുന്നതിനിടെ പാഞ്ഞടുത്ത തെരുവ് നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. ചുണ്ടിലും കവിളിലും കഴുത്തിന്റെ പുറക് വശത്തും തലയിലുമെല്ലാം നായയുടെ കടിയില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ആക്രമിച്ച് തെരുവ് നായ ഓടി മറഞ്ഞു. മുഖത്ത് ഗുരുതരമായ പരിക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശവാസിയായ 70 വയസുള്ള അപ്പു, ആശുപത്രി മേല്‍ഭാഗം പ്രദേശത്ത് ജോലികള്‍ക്കായി നടന്ന് പോവുകയായിരുന്ന തമിഴ്‌നാട് സ്വദേശിനി എന്നിവരേയും നായ ആക്രമിച്ചു. കടിച്ച തെരുവ് നായയെ കണ്ടെത്താനായിട്ടില്ല.

ADVERTISEMENT
error: Content is protected !!