24.3 C
Kunnamkulam
Friday, August 7, 2026
Home Bureaus Erumapetty പ്രശസ്ത ശാസ്താംപാട്ടുകാരന്‍ കുടക്കുഴി അച്യുതനെ ആദരിച്ചു

പ്രശസ്ത ശാസ്താംപാട്ടുകാരന്‍ കുടക്കുഴി അച്യുതനെ ആദരിച്ചു

53

കടങ്ങോട് കുടക്കുഴി ശ്രീ ചന്ദനംകാവിലെ അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ച് പ്രശസ്തനായ ശാസ്താംപാട്ടുകാരന്‍ കുടക്കുഴി അച്യുതനെ അയ്യപ്പസേവാസമിതി ആദരിച്ചു. ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ശ്രീജിത്ത് പൊന്നാട അണിയിച്ച് ഫലകം നല്‍കി ആദരിച്ചു. വിളക്ക് കമ്മറ്റി പ്രസിഡന്റ് എ.സന്തോഷ്, സെക്രട്ടറി എ.ഉണ്ണി, ട്രഷറര്‍ കെ.എന്‍.ഗോപി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കുടക്കുഴി ഹരേകൃഷ്ണ ഭജന്‍സിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു.തുടര്‍ന്ന് ഭക്തിഗാനസുധ നടന്നു.

 

ADVERTISEMENT
error: Content is protected !!