29.2 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Guruvayur കളഞ്ഞു കിട്ടിയ പേഴ്‌സ് ഉടമയ്ക്ക് തിരിച്ചു നല്‍കി മാതൃകയായി യുവാവ്

കളഞ്ഞു കിട്ടിയ പേഴ്‌സ് ഉടമയ്ക്ക് തിരിച്ചു നല്‍കി മാതൃകയായി യുവാവ്

127

കളഞ്ഞു കിട്ടിയ 25,000 രൂപയും പാസ്‌പോര്‍ട്ടും അടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് തിരിച്ചു നല്‍കി യുവാവ് മാതൃകയായി . ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി കോഴിക്കോട് നിന്നും എത്തിയ ഷിമ്മി ഗണേഷ് എന്ന യുവതിയുടെ പേഴ്‌സ് ആണ് നഷ്ടപ്പെട്ടത്. യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. മുരളീകൃഷ്ണ ഹോട്ടലിലെ തൊഴിലാളിയായ സുരേന്ദ്രന് പേഴ്‌സ് കിട്ടുകയും ഉടമ തിരക്കി വരാത്തതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ഏല്‍പ്പിക്കുകയായിരുന്നു. ഉടനെ ഉടമസ്ഥയെ വിളിച്ചറിയിക്കുകയും പേഴ്‌സ് കൈമാറുകയും ചെയ്തു.

ADVERTISEMENT
error: Content is protected !!