യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡണ്ട് വി.എസ്.സുജിത്തിനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ കുന്നംകുളം പോലീസ് സ്റ്റേഷനിലെ നാലു ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസെടുത്തു. സബ് ഇന്‍സ്പെക്ടര്‍ നുഹ്മാന്‍, സി.പി.ഒ മാരായ ശശിന്ദ്രന്, സന്ദീപ്, സജീവന് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 2023 ഏപ്രില്‍ അഞ്ചിന് ചൊവ്വന്നൂരില്‍ വെച്ച് വഴിയരികില്‍ നിന്നിരുന്നവരെ പോലീസ് ഭീഷണിപ്പെടുത്തിയെന്നും ഇത് കണ്ട് ഇടപെട്ട തന്നെ പോലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ട് വന്ന് ക്രൂരമായി മര്ദ്ദിക്കുകയായിരുന്നുവെന്നായിരുന്നു സുജിത്തിന്റെ പരാതി.