പുന്നയൂര്‍ക്കുളം കുണ്ടുകടവ് – ഗുരുവായൂര്‍ റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് വെളിയങ്കോട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ എരമംഗലത്ത് ശയനപ്രതിഷേധ സമരം നടത്തി. സമരം യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി.റംഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആദര്‍ശ് അദ്ധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ്സ് ജില്ല ജനറല്‍ സെക്രട്ടറി കെ.പി.റാസില്‍ , വിനു എരമംഗലം, ഷിബു കളത്തിപറമ്പില്‍, എം.എ.ദിന്‍ഷാദ്, രജിലേഷ് കരുമത്തില്‍, കെ.വി.ബാജി, കോണ്‍ഗ്രസ്സ് നേതാക്കളായ ഷംസു ചന്ദനത്ത്, വി.കെ.എം. അഷ്‌റഫ്, ഷുക്കൂര്‍ മങ്ങലത്തായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Home Bureaus Punnayurkulam റോഡിന്റെ ശോചനീയാവസ്ഥ; റോഡില്‍ കിടന്നു പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍