യൂട്യൂബര്‍ മണവാളന് ജയിലില്‍ ക്രൂര ദേഹോപദ്രവം; അനുവാദമില്ലാതെ മുടിയും താടിയും മുറിച്ചതായും മാതാപിതാക്കള്‍

യൂട്യൂബര്‍ മണവാളനെ ജയിലധികൃതര്‍ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ചതായും
അനുവാദമില്ലാതെ മുടിയും, താടിയും മുറിച്ച് കളയുകയും ചെയ്തതായി മാതാപിതാക്കള്‍ കുന്നംകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കയ്യും കാലും ബലമായി ചവിട്ടിപിടിച്ച് മുടിയും, താടിയും മുറിച്ച് കളഞ്ഞുവെന്നും നിക്‌സന്‍ എന്ന ജയില്‍ ഉദ്യോഗസ്ഥനും, കണ്ടാലറിയാവുന്ന 2 ഉദ്യോഗസ്ഥരും ചേര്‍ന്ന് വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നടത്തിയാണ് മകനെ ആക്രമിച്ചതെന്ന് മണവാളന്റെ മാതാപിതാക്കളായ റായിഷയും, നൗഷാദും ആരോപിച്ചു. തലമുടി സാമൂഹ്യമാധ്യങ്ങളുമായി ബന്ധപ്പെട്ട് മാസ്റ്റര്‍ ബ്രാന്‍ഡ് ആയി വളര്‍ത്തുന്നതാണെന്നും, ജയില്‍ചട്ടപ്രകാരം ഇത്തരത്തില്‍ റിമാന്‍ഡ് പ്രതികളുടെ മുടി മുറിക്കാന്‍ വകുപ്പില്ലെന്നും ഇവര്‍ പറഞ്ഞു. ജയിലിന് മുന്നില്‍ റീല്‍സ് എടുത്തിട്ടില്ലെന്നും, മറ്റാരോ എടുത്ത വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നുവെന്നും പിതാവ് നൗഷാദ് പറഞ്ഞു.

ജയിലില്‍ നേരിട്ട മനുഷ്യവകാശ ധ്വംസനത്തിനെതിരെ മുഖ്യമന്ത്രി, ഡി.ജി.പി., ജയില്‍ ഡി.ജി.പി., മനുഷ്യാവകാശ കമ്മീഷന്‍, ന്യൂനപക്ഷവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായും, ഹൈക്കോടതിയില്‍ വിഷയുമായി ബന്ധപ്പെട്ട് ഹര്‍ജി നല്‍കിയതായും മാതാപിതാക്കള്‍ വ്യക്തമാക്കി.

 

ADVERTISEMENT