കടവല്ലൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച്  സ്കൂട്ടർ യാത്രക്കാരന്  ഗുരുതരപരിക്ക് 

കടവല്ലൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച്  സ്കൂട്ടർ യാത്രക്കാരന്  ഗുരുതരപരിക്ക്. 

 കടവല്ലൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് വടക്കമുറി വെള്ളത്തിൽ മുഹമ്മദ് ഹനീഫക്കാണ് പരിക്കേറ്റത്.കടവല്ലൂർ സർവീസ് സഹകരണ ബാങ്കിന് മുൻപിൽ പുലർച്ചെ ആറ് മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്ന്  വന്നിരുന്ന കാർ കടവല്ലൂർ സർവീസ് സഹകരണ ബാങ്കിലേക്ക് പാലുമായി വരികയായിരുന്ന സ്കൂട്ടർ യാത്രികനെ ഇടിക്കുകയായിരുന്നു.

പരിക്കേറ്റ മുഹമ്മദ് ഹനീഫയെ നാട്ടുകാർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും
പരിക്ക് ഗുരുതരമായതിനെ തുടർന്ന്
തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെക്ക് മാറ്റി

കുന്നംകുളം പോലീസും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തിയിരുന്നു.

ADVERTISEMENT