29.1 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ച സംഭവം ; പ്രതി പിടിയില്‍

ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിച്ച സംഭവം ; പ്രതി പിടിയില്‍

 

വണ്‍വേ തെറ്റിച്ചത് ചോദ്യം ചെയ്തതിന് കുന്നംകുളത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ യുവാവ് ആക്രമിച്ചു. സംഭവത്തില്‍ പ്രതിയെ പോലീസും, നാട്ടുകാരും ചേര്‍ന്ന് മല്‍പ്പിടുത്തത്തിലൂടെ കീഴടക്കി. ഞായറാഴ്ച്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കുന്നംകുളം പട്ടാമ്പി റോഡില്‍ നിന്നും ഗുരുവായൂര്‍ റോഡിലേക്ക് വണ്‍വേ തെറ്റിച്ചു വന്ന കാര്‍ ഈ സമയം ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരന്‍ മഹേഷ് തടയുകയായിരുന്നു. സംഭവത്തില്‍ പ്രകോപിതനായ കാര്‍ ഡ്രൈവര്‍ തൃത്താല സ്വദേശീ നസറുദ്ദീന്‍ മഹേഷിനെ ആക്രമിച്ചു. അസഭ്യം വിളിച്ച പ്രതി പോലീസുകാരനെ അടിക്കുകയും റോഡില്‍ തള്ളിയിടുകയും ചെയ്തു. സംഭവത്തില്‍ മര്‍ദ്ദനത്തിനിരയായ പോലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ വിവരമറിച്ചതിനെ തുടര്‍ന്ന് കാര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ADVERTISEMENT
error: Content is protected !!