26.5 C
Kunnamkulam
Monday, July 13, 2026
Home Bureaus Kunnamkulam അസാപ് കേരള കുന്നംകുളം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സംഘടിപ്പിക്കുന്ന പിഎംകെവിവൈ പരിശീലന പരിപാടികളുടെ ഉദ്ഘാടനം കുന്നംകുളം...

അസാപ് കേരള കുന്നംകുളം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സംഘടിപ്പിക്കുന്ന പിഎംകെവിവൈ പരിശീലന പരിപാടികളുടെ ഉദ്ഘാടനം കുന്നംകുളം എംഎല്‍എ എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു

അസാപ് കേരള കുന്നംകുളം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സംഘടിപ്പിക്കുന്ന പിഎംകെവിവൈ പരിശീലന പരിപാടികളുടെ ഉദ്ഘാടനം കുന്നംകുളം എംഎല്‍എ എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു. ഓഫീസ് ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ്, പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നീ കോഴ്‌സുകളാണ് പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ നടത്തുന്നത്. റെഗുലര്‍ വിദ്യാഭ്യാസത്തോടൊപ്പം അധിക നൈപുണ്യ പരിശീലന പരിപാടികളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എംഎല്‍എ പ്രത്യേകം പരാമര്‍ശിച്ചു.തുടര്‍ന്ന് വിവിധ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ അസാപ് സ്ഥാപിച്ചിരിക്കുന്ന എആര്‍/വിആര്‍ ടെക്‌നോളജി ,ഇലക്ട്രിക്ക് വെഹിക്കിള്‍ ടെക്‌നോളജി, ഡ്രോണ്‍ ടെക്‌നോളജി തുടങ്ങിയ സെന്റര്‍ ഓഫ് എക്‌സലന്‍സുകളെക്കുറിച്ചും അവയിലൂടെ നല്‍കുന്ന വ്യതസ്ത തൊഴില്‍ നൈപുണ്യ പരിശീലങ്ങളെക്കുറിച്ചും, അസാപ് കമ്യൂണിറ്റി സ്‌കില്‍പാര്‍ക്ക് അസോസിയേറ്റ് ഡയറക്ടര്‍ രാകേഷ് കെ വി വിശദീകരിച്ചു.കുന്നംകുളം സ്‌കില്‍ പാര്‍ക്ക് എക്‌സിക്യൂട്ടീവ് സൗന്ദര്യ എം എസ് സ്വാഗതവും ഇന്റേണ്‍ വിഷ്ണു കെ സ് നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!