ആറ്റുപുറം സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ ഊട്ട് തിരുനാള്‍ ആഘോഷിച്ചു.. ഇതിന്റെ ഭാഗമായി 9ന് ഞായറാഴ് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി ഫാദര്‍ ഡെന്നിസ് മാറോക്കി കൊടിയേറ്റം നിര്‍വഹിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 6 30ന് ദിവ്യബലി നൊവേന എന്നിവ ഉണ്ടായിരുന്നു. തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാനക്ക് ശേഷം ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാദര്‍ വില്‍സണ്‍ പിടിയത്ത് മുഖ്യ കാര്‍മികത്വം വഹിച്ചു . ചേറൂര്‍ ക്രൈസ്റ്റ് വില്ല ഡയറക്ടര്‍ ഡിറ്റോകൂള വചന സന്ദേശം നല്‍കി. തുടര്‍ന്ന് കപ്പേളയിലേക്ക് പ്രദക്ഷിണവും ഉണ്ടായി. സെന്റ് ആന്റണീസ് എല്‍ പി സ്‌കൂളില്‍ ഇടവകയിലെ മുഴുവന്‍ പേര്‍ക്കും ഊട്ടുനേര്‍ച്ചയും നല്‍കി. ഇടവകയിലെ കിടപ്പിലായ രോഗികള്‍ക്ക് ഭക്ഷണകിറ്റുകള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകളില്‍ എത്തിച്ചു. വൈകീട്ട് സിനിമ പ്രദര്‍ശനവും ഉണ്ടായിരുന്നു. ചെയര്‍മാന്‍ മേലീട്ട് ജോഷി ജോസഫ്, ജനറല്‍ കണ്‍വീനറും ട്രസ്റ്റിയുയായ ബാബു എടക്കളത്തൂര്‍, ട്രസ്റ്റി ജോഷി ചൊവ്വല്ലൂര് തുടങ്ങി ഊട്ട് തിരുനാള്‍ കമ്മിറ്റി ഭാരവാഹികളും വനിതാ വിംഗ് പ്രവര്‍ത്തകരും നേതൃത്വം നല്‍കി.
ആറ്റുപുറം സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ ഊട്ട് തിരുനാള്‍ ആഘോഷിച്ചു.
ADVERTISEMENT