കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ അയ്യപ്പന്‍ വിളക്ക് മഹോത്സവവും അന്നദാനവും നടന്നു.

കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ അയ്യപ്പന്‍ വിളക്ക് മഹോത്സവവും അന്നദാനവും നടന്നു.
തന്ത്രിമാരായ തെക്കേടത്ത് ശശിധരന്‍ നമ്പൂതിരി, അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ വ്യാഴാഴ്ച്ച വൈകിട്ട് ഭഗവത്‌സേവയോടു കൂടി ചടങ്ങുകള്‍ ആരംഭിച്ചു.രാവിലെ വിളക്ക് പന്തലില്‍ മഹാഗണപതി ഹോമം ഉണ്ടായി. വൈകിട്ട് 6ന് തലക്കോട്ടുകര മഹാദേവ ക്ഷേത്രത്തില്‍ നിന്ന്ഗജവീരന്മാരുടെയും താലത്തിന്റെയും അകമ്പടിയോടുകൂടി പാലകൊമ്പ് എഴുന്നെള്ളിപ്പ് ആരംഭിച്ചു. നഗരവീഥിയിലൂടെ ഉടുക്കു പാട്ടോടെ രാത്രി 10 മണിയോടു കൂടി ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു. രാത്രി 10.30 ന് വിളക്ക് പന്തലില്‍ ഉടുക്ക് പാട്ട്, പുലര്‍ച്ചയ്ക്ക് പാല്‍ക്കുടം എഴുന്നള്ളിപ്പ്, വെട്ട്, തട കനലാട്ടം എന്നിവ നടന്നു. അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ച് ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും മൂന്നുനേരവും അന്നദാനം ഉണ്ടായിരുന്നു.
പ്രസിഡന്റ് കെ കെ. സുബിദാസ്, സെക്രട്ടറി സുനീഷ് ഐനിപുള്ളി വൈസ് പ്രസിഡന്റ് ഒ എ.പരമന്‍, ജോയിന്റ് സെക്രട്ടറിരാജീവ് തറയില്‍, മെമ്പര്‍ കെ കെ മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image