വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി പൊതുവിപണിയില്‍ ഇടപെടുക. രാഷ്ട്രീയ ലാഭത്തിയ തൃശൂര്‍ പൂരം കലക്കിയ രാഷ്ട്രീയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക. അഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വത്കരണം അവസാനിപ്പിക്കുക. മാഫിയ സംരക്ഷനായ മുഖ്യമന്ത്രി രാജി വെയ്ക്കുക. എന്നി മുദ്രവാക്യമുയര്‍ത്തി കോണ്‍ഗ്രസ്‌കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍
പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവുംനടത്തി. പന്തം കൊളുത്തി പ്രകടനത്തിന് ശേഷം
മറ്റം സെന്ററില്‍ നടന്ന പ്രതിഷേധയോഗം ഡിസിസി സെക്രട്ടറി അഡ്വ പ്രമോദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷാജു തരകന്‍ അധ്യക്ഷനായിരുന്നു കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ജെയ്‌സണ്‍ ചാക്കോ അഡ്വ പി വി നിവാസ് ജസ്റ്റിന്‍ കൂനംമൂച്ചി
എ.എം.മൊയ്തീന്‍മഹിള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി
റൂബി ഫ്രാന്‍സിസ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷെല്‍ബിന്‍ മറ്റം
എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജയന്‍ പാണ്ടിയത്ത്, ടി.ഒ.ജോയ്, സെബീന റിറ്റോ, മറ്റം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍മാരായ സിംസണ്‍ ജോര്‍ജ്ജ്, ബിജു കാക്കശ്ശേരി, എം.എ.ശ്രീകുമാര്‍, ജെന്‍സി ജയ്‌സണ്‍ തുടങ്ങിയവര്‍ പന്തം കൊളുത്തി പ്രകടനത്തിന് നേതൃത്വം നല്‍കി.
കോണ്‍ഗ്രസ് കണ്ടാണശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി.
ADVERTISEMENT