സ്വതന്ത്ര പത്രപ്രവര്‍ത്തക ദിനമായ മെയ് മൂന്നിന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ഉണ്ണികൃഷ്ണന്‍ കൂടോത്തിനെയും ഭാര്യ സരളയേയും കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ പാവറട്ടി – അന്തിക്കാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. അന്തിക്കാട്ടെ വീട്ടില്‍ എത്തിയാണ് ഉണ്ണികൃഷ്ണന്‍ കൂടോത്തിനെ പൊന്നാട ചാര്‍ത്തി ആദരിച്ചത്. കെ ജെ യു സംസ്ഥാന നിര്‍വാഹകസമിതി അംഗം ജോസ് വാവേലി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് അബ്ബാസ് വീരാവുണ്ണി അധ്യക്ഷനായിരുന്നു. മേഖല ജോയന്റ് സെക്രട്ടറി വിജോ ജോര്‍ജ് സംബന്ധിച്ചു.



