ചൂണ്ടല്‍ ഗ്രാമ പഞ്ചായത്തില്‍ സൗജന്യ വൈദ്യുതി പദ്ധതിയിലെ ഉപഭോക്താക്കളുടെ വാര്‍ഷിക പൊതുയോഗം നടന്നു

 

ചൂണ്ടല്‍ ഗ്രാമ പഞ്ചായത്തില്‍ സൗജന്യ വൈദ്യുതി പദ്ധതിയിലെ ഉപഭോക്താക്കളുടെ വാര്‍ഷിക പൊതുയോഗവും, സൗജന്യ വൈദ്യുതി പുതുക്കുന്നതിനുള്ള രജിസ്‌ട്രേഷനും നടന്നു. ചൊവ്വാഴ്ച്ച രാവിലെ 10 മണിയ്ക്ക് കൃഷി ഭവന്‍ അങ്കണത്തിലാണ് പൊതുയോഗം ചേര്‍ന്നത്. തുടര്‍ന്ന് ചൂണ്ടല്‍ പഞ്ചായത്ത് പരിധിയിലെ എരനെല്ലൂര്‍, ‘ചിറനെല്ലൂര്‍, ചൂണ്ടല്‍ എന്നി മൂന്ന് വില്ലേജുകളിലെ സൗജന്യ വൈദ്യുതി പദ്ധതി പ്രകാരം കണക്ഷനുള്ള ഉപഭോക്താക്കളുടെ, അടുത്ത വര്‍ഷത്തേക്ക് വൈദ്യുതി പുതുക്കുന്നതിനുള്ള നടപടികളും നടന്നു. അപേക്ഷയോടൊപ്പം, 2026-27 നികുതി, അവസാനം വന്ന കറന്റ് ബില്‍ എന്നിവയാണ് പദ്ധതിയില്‍ തുടരുന്നതിനായി ഉപഭോക്താക്കള്‍ സമര്‍പ്പിച്ചത്. മൂന്ന് വില്ലേജുകളിലുമായി ഏകദേശം 750 ഓളം കര്‍ഷകരാണ് നിലവില്‍ സൗജന്യ വൈദ്യുതി പദ്ധതിയില്‍ ഉപഭോക്താക്കളായുള്ളത്. കൃഷി ഓഫീസര്‍ സി. എം. ഭുവന , അസിസ്റ്റന്റ് കൃഷി ഓഫീസര്‍ യമുന ദേവി, കൃഷി അസിസ്റ്റന്റുമായ കെ എം സാദിഖ്, എന്‍. ഡി. ജിഷ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT