തൃശൂര്‍ റോഡില്‍ ബഥനി സ്‌കൂളിന് സമീപം ബസ്സും ലോറികളും കൂട്ടിയിടിച്ച് അപകടം

225

തൃശൂര്‍ റോഡില്‍ ബഥനി സ്‌കൂളിന് സമീപം ബസ്സും ലോറികളും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പി എ ആര്‍ ബസ് ആളെ കയറ്റുന്നതിനായി ബഥനി സ്‌കൂളിന് സമീപത്തെ ബസ്റ്റോപ്പില്‍ നിര്‍ത്തിയിരുന്നു. ബസ് നിര്‍ത്തിയതോടെ തൊട്ടു പുറകിലുള്ള ലോറിയും നിര്‍ത്തി. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ പുറകിലെത്തിയ സ്വകാര്യ കമ്പനിയുടെ ലോറി മുന്‍പില്‍ നിര്‍ത്തിയ ലോറിക്ക് പുറകില്‍ ഇടിക്കുകയും ഈ ലോറി ബസ്സിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു വെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
അപകട വിവരമറിഞ്ഞ് കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അബ്ദുല്‍ ബഷീര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്‍, സബ് ഇന്‍സ്‌പെക്ടര്‍ ജിഷില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.