27.9 C
Kunnamkulam
Sunday, August 16, 2026
Home CCTV Desk പവന് 10,200 രൂപ കൂടി; സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

പവന് 10,200 രൂപ കൂടി; സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

85

ഒറ്റയടിക്ക് കൂടിയത് 10,200 രൂപ; സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, ഒരു പവന് 1,23,120 രൂപ.

 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർശന നിയന്ത്രണ ആഹ്വാനത്തിന് പിന്നാലെ സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കൂട്ടി കേന്ദ്രം. 15 ശതമാനമായാണ് തീരുവ കൂട്ടിയത്. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനും രൂപയുടെ മൂല്യം ഉയർത്തുന്നതിനുമാണിത്. ആറ് ശതമാനമായിരുന്ന ഇറക്കുമതി തീരുവ 15 ശതമാനമാക്കിയാണ് സർക്കാർ ഉയർത്തിയത്. 10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും 5 ശതമാനം അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെന്റ് സെസ്സും ഉൾപ്പെടെയാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെയുണ്ടായ പ്രതിസന്ധിക്കിടെയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നതും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നതും.

ADVERTISEMENT
error: Content is protected !!