27.4 C
Kunnamkulam
Monday, October 5, 2026
Home CCTV Desk സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഡോക്‌സി സൈക്കിളിന്റെ ആദ്യ ബാച്ചുകള്‍ എത്തി

സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഡോക്‌സി സൈക്കിളിന്റെ ആദ്യ ബാച്ചുകള്‍ എത്തി

12

സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ഡോക്‌സി സൈക്കിളിന്റെ ആദ്യ ബാച്ചുകള്‍ എത്തി. പ്രമേഹത്തിനും മന്ത് രോഗത്തിനും ഉള്ള മരുന്നുകളും എത്തിയിട്ടുണ്ട്. ഏഴിനം മരുന്നുകളുടെ സ്റ്റോക്ക് ഇന്ന് വെയര്‍ ഹൗസുകളില്‍ എത്തും. കുട്ടികള്‍ക്ക് നല്‍കേണ്ട വൈറ്റമിന്‍ മരുന്നുകളുടെ സ്റ്റോക്കും ഇന്ന് എത്തും.ഇനി സ്റ്റോക്ക് എത്തേണ്ടത് ആസ്പിരിന്‍ അടക്കമുള്ള പത്തോളം മരുന്നുകള്‍ക്ക് പതിനഞ്ചാം തീയതിയോടെ ഓര്‍ഡര്‍ ചെയ്ത മുഴുവന്‍ മരുന്നുകളും എത്തുമെന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി വാര്‍ത്തകള്‍ക്ക് പിന്നില്‍ വിദേശ കമ്പനികളെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. പറയുന്നത്ര പ്രതിസന്ധി സര്‍ക്കാര്‍ ആശുപത്രികളില്ല.ചില മരുന്നുകളുടെ കുറവ് പരിഹരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.നിലവാരം മോശമുള്ള കമ്പനികളെ സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. പോരായ്മകള്‍ ഉണ്ടാവാം. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളെ മോശമാക്കി കാണിക്കുന്നത് വിദേശ കമ്പനികളുടെ കുതന്ത്രമാണ്. ഇതില്‍ സര്‍ക്കാര്‍ വീഴില്ല എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

 

ADVERTISEMENT
error: Content is protected !!