പോർക്കുളത്ത് 9 കിലോ കഞ്ചാവുമായി നാല് പേരെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പോർക്കുളം സ്വദേശി തരകൻ വീട്ടിൽ പ്രിൻസ്, ചാലിശ്ശേരി സ്വദേശികളായ കാക്കശ്ശേരി വീട്ടിൽ 23 വയസ്സുള്ള ആദർശ്, കല്ലിടാത്ത കുന്നത്തേരി വീട്ടിൽ 24 വയസ്സുള്ള സുർജിത്ത്, പാലക്കാട് പടിഞ്ഞാറങ്ങാടി സ്വദേശി ഉറവിൽ വീട്ടിൽ 21 വയസ്സുള്ള ആഷിഫ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. തൃശ്ശൂർ സിറ്റി ജില്ലാ പോലീസ് മേധാവി ആർ ഇളങ്കോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നിർദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. ഓണവിപണി ലക്ഷ്യമിട്ട് മേഖലയിലെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതിനായാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ പറഞ്ഞു. അറസ്റ്റിലായ പ്രതികൾ മുൻപ് സമാന കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. അറസ്റ്റിലായ പ്രതികളെ തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
പോർക്കുളത്ത് വൻ കഞ്ചാവ് വേട്ട. 8 കിലോ കഞ്ചാവുമായി 4 യുവാക്കൾ പോലീസ് പിടിയിൽ.
ADVERTISEMENT