24.4 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Perumpilavu പടിഞ്ഞാറ്റുമുറി സെന്റ് ജോര്‍ജ്ജ് കുരിശ് പള്ളി പെരുന്നാള്‍ ആഘോഷിച്ചു.

പടിഞ്ഞാറ്റുമുറി സെന്റ് ജോര്‍ജ്ജ് കുരിശ് പള്ളി പെരുന്നാള്‍ ആഘോഷിച്ചു.

24

പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള പടിഞ്ഞാറ്റുമുറി സെന്റ് ജോര്‍ജ്ജ് കുരിശ് പള്ളി പെരുന്നാള്‍ ആഘോഷിച്ചു. ഞായറാഴ്ച വൈകിട്ട് പള്ളിയില്‍ നിന്ന് കരിച്ചാല്‍ ദേശത്തേക്ക് റാസയും, താല്‍ക്കാലിക കുരിശടിയില്‍ ധൂപപ്രാര്‍ത്ഥന നടത്തി.
ആര്‍ത്താറ്റ് സെന്റ് മേരീസ് സിറിയന്‍ സിംഹാസന പള്ളി വികാരി ഫാദര്‍ ജിബിന്‍ ചാക്കോ, സഹവികാരി ഫാദര്‍ മനു തങ്കച്ചന്‍, ഇടവകാംഗങ്ങളായ ഫാദര്‍ വികാസ് വടക്കന്‍, ഫാദര്‍ ജയേഷ് ജേക്കബ് പുലിക്കോട്ടില്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് ആശീര്‍വ്വാദവും നടന്നു. തുടര്‍ന്ന് നേര്‍ച്ച സദ്യ വിതരണവും ഉണ്ടായിരുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് വികാരി ഫാദര്‍ ഡില്‍ജോ ഏലിയാസ് കൂരന്‍, ട്രസ്റ്റി സോജന്‍ കെ ജെ, സെക്രട്ടറി അരുണ്‍ റ്റി രാജന്‍, ജോ. സെക്രട്ടറി ജിജോ ജോര്‍ജ്ജ് കെ എന്നിവരടങ്ങിയ മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!