29.4 C
Kunnamkulam
Thursday, October 8, 2026
Home Bureaus Perumpilavu പഴഞ്ഞിയില്‍ അടക്ക വിപണി ഉണര്‍ന്നു.പുതിയ അടക്ക മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

പഴഞ്ഞിയില്‍ അടക്ക വിപണി ഉണര്‍ന്നു.പുതിയ അടക്ക മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

157

പഴഞ്ഞിയില്‍ അടക്ക വിപണി ഉണര്‍ന്നു.പുതിയ അടക്ക മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു.കേരളത്തിലെ പ്രസിദ്ധമായ പഴഞ്ഞി അടക്ക മാര്‍ക്കറ്റ് നടത്തിയിരുന്ന സ്വകാര്യ വ്യക്തി പ്രായാധിക്യം കൊണ്ട് നിര്‍ത്തലാക്കിയപ്പോള്‍ നിശ്ചലമായത് രാജ്യം മുഴുവന്‍ അറിയപ്പെട്ടിരുന്ന പഴഞ്ഞിയുടെ പ്രൗഡിയായിരുന്നു. അടയ്ക്ക മാര്‍ക്കറ്റ് നിര്‍ത്തലാക്കുന്നത് കാണിച്ച് പഞ്ചായത്തിലേക്കു അപേക്ഷയുമായി എത്തിയ ചെറുവിന്റെ വീട്ടില്‍ പോയി പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കറിന്റെ നേതൃത്വത്തില്‍ ദീര്‍ഘ നേരം സംസാരിച്ചെങ്കിലും പ്രായം ഒരു ഘടകമാണെന്ന് പറഞ്ഞ ചെറുവേട്ടനോട് പഞ്ചായത്ത് നേരിട്ട് മാര്‍ക്കറ്റ് നടത്താന്‍ തയ്യാറാണെന്ന് നിര്‍ദേശം വെച്ചെങ്കിലും അതുള്‍കൊള്ളാന്‍ അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് സമയോചിത ഇടപെടലിലൂടെ മാര്‍ക്കറ്റിലെ പരിചയ സമ്പത്തുള്ള കച്ചവടക്കാരന്‍ പഴഞ്ഞി ചീരന്‍ ശ്യാമുവായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കൂടിക്കാഴ്ച്ച നടത്തിയാണ് മാര്‍ക്കറ്റ് വീണ്ടും പ്രാവര്‍ത്തികമാക്കിയത്. പുതിയ മാര്‍ക്കറ്റ് തുടങ്ങാനിരുന്ന സ്ഥലത്ത് ജലജീവന്‍ പദ്ധതിയുടെ ഭാഗമായി ഉണ്ടായിരുന്ന വലിയ പൈപ്പുകള്‍ മാറ്റാന്‍ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കു നിര്‍ദേശം നല്‍കി. ശേഷം പുതിയ മാര്‍ക്കറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പഴയ മാര്‍ക്കറ്റിന്റെ തൊട്ടടുത്ത് തന്നെ പൂര്‍ത്തിയായത്.പഴഞ്ഞിയിലെ അടക്ക മാര്‍ക്കറ്റിന്റെ വിപണിയെ ആശ്രയിച്ച് പണിയെടുത്തിരുന്ന ഇകഠഡ തെഴിലാളികളുടെ പുത്തന്‍ പ്രതീക്ഷ കൂടിയാണ് പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കറിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെ ഇടപെടലിലൂടെ സാധ്യമായത്.

ADVERTISEMENT
error: Content is protected !!