മാധവി ഭാസ്‌കരന്‍ ചാത്തനാത്ത് രചിച്ച കാവ്യപ്രവാഹിനി കവിതാ സമാഹാരം പ്രകാശനം ചെയ്തു.കിടങ്ങൂര്‍ ജ്ഞാനോദയം ഗ്രന്ഥശാല സംഘടിപ്പിച്ച ചടങ്ങ് തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല രക്ഷാധികാരി കെ കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.യുവകവി ജിനില്‍ മലയാറ്റില്‍ കവയത്രി പ്രഭിത പ്രകാശിന് ആദ്യ പ്രതി നല്‍കി കവിത പ്രകാശനം ചെയ്തു.ഗ്രന്ഥശാല സെക്രട്ടറി വിഷ്ണു കിടങ്ങൂര്‍ പുസ്തകം പരിചയപ്പെടുത്തി. ഡോ. വി സി ബിനോജ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.
മലയാള സര്‍വ്വകലാശാല കവിത പുരസ്‌ക്കാരജേതാവ് ജിതീഷ് ജീവാനന്ദ് മുഖ്യാതിഥിയായി. ചടങ്ങില്‍ മികച്ച കഥക്കുള്ള ടാഗോര്‍ ഇന്റര്‍നാഷ്ണല്‍ പുരസ്‌ക്കാര ജേതാവ് വിഷ്ണു കിടങ്ങൂരിനെ ആദരിച്ചു. ഷൗക്കത്ത് കടങ്ങോട്, റജുല അബ്ദുല്‍ വഹാബ്, ഹംസത്ത് സുഫൈദ്, അന്‍ഷിദ്, കെ വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT