ഡിസംബര്‍ 27ന് മെഡിക്കല്‍ കോളേജിനു മുന്നില്‍ നടക്കുന്ന ഉപവാസ സമരത്തിന് സ്വാഗതം ചെയ്ത് പുന്നയൂര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഐക്യദാര്‍ഢ്യസംഗമം നടത്തി..തൃശൂര്‍ മെഡിക്കല്‍ കോളേജിനോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥക്കും നിരന്തര അവഗണനക്കുമെതിരെ കെപിസിസി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്തിന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരി- അടാട്ട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റികളാണ് മഡിക്കല്‍ കോളേജിനു മുന്നിലാണ് ഉപവാസ സമരം നടത്തുന്നത്. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പി പി ബാബു അധ്യക്ഷനായി. സീനിയര്‍ നേതാവും ബാങ്ക് പ്രസിഡന്റ്മായ പി ഗോപാലന്‍, ഡിസിസി ജനറല്‍ സെക്രട്ടറി എ എം അലാവുദ്ദീന്‍, പി രാജന്‍, സലീല്‍ അറക്കല്‍, മുതിര്‍ന്ന നേതാക്കളായ പി രാമദാസ്, ചോ മുഹമ്മദ്ണ്ണി, കെപി ധര്‍മന്‍, ഷരീഫ് മേലെപ്പുര തുടങ്ഹിയവര്‍ സംബന്ധിച്ചു.