മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസിലെ പ്രതി 8 വര്‍ഷത്തിന് ശേഷം വടക്കേക്കാട് പോലീസിന്റെ പിടിയില്‍.

62

മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസിലെ പ്രതി 8 വര്‍ഷത്തിന് ശേഷം വടക്കേക്കാട് പോലീസിന്റെ പിടിയില്‍. മന്ദലാംകുന്ന് കിഴക്കൂട്ട് വീട്ടില്‍ 45 വയസുള്ള സൈനുദ്ദീന്‍ ആണ് വടക്കേക്കാട് പോലീസിന്റെ പിടിയലായത്. പപ്പാളി ജംഗ്ഷനില്‍ വച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. 2005 ല്‍ ഉണ്ടായ സംഭവത്തിന് ശേഷം ജാമ്യമെടുത്ത് വിദേശത്തും സ്വദേശത്തുമായി ഒളിവില്‍ കഴിയുകയായിരുന്നു. വടക്കേക്കാട് എസ് എച്ച് ഒ ബിനു ആര്‍. ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ദലാംകുന്നില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. എസ് ഐ തോമസ്, സി പി ഒ മാരായ നിബു നെപ്പോളിയന്‍, ഷാജികുമാര്‍ തുടങ്ങിയവരും എസ് എച്ച് ഒ. ക്ക് ഒപ്പം ഉണ്ടായിരുന്നു