30.9 C
Kunnamkulam
Friday, September 18, 2026
Home Bureaus Guruvayur ചലച്ചിത്ര നടി മീരാനന്ദന്‍ വിവാഹിതയായി

ചലച്ചിത്ര നടി മീരാനന്ദന്‍ വിവാഹിതയായി

155

ചലച്ചിത്ര നടി മീരാനന്ദന്‍ വിവാഹിതയായി.ലണ്ടനില്‍ അക്കൗണ്ടന്റ്ായ ശ്രീജവാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു താലികെട്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ സംബന്ധിച്ചത്. താലികെട്ടിന്റേയും സിന്ദൂരം ചാര്‍ത്തുന്നതിന്റേയും ചിത്രങ്ങള്‍ മീര ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി, മെഹന്ദി, സംഗീത് തുടങ്ങിയ പരിപാടികളുടെ ദൃശ്യങ്ങളും മീര പങ്കുവെച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 13-നായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. 2008 ല്‍ മുല്ല എന്ന ചിത്രത്തിലൂടെ സംവിധായകന്‍ ലാല്‍ജോസാണ് മീരയെ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയത്. തൊട്ടടുത്ത വര്‍ഷം വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി. പുതിയ മുഖം, പോത്തന്‍ വാവ, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കിരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. ഈ വര്‍ഷം പുറത്തെത്തിയ എന്നാലും എന്റെളിയാ ആണ് മീര അഭിനയിച്ച് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. നിലവില്‍ ദുബായില്‍ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ ആര്‍.ജെ.യാണ്.

ADVERTISEMENT
error: Content is protected !!