പെങ്ങാമുക്ക് യാക്കോബായ സുറിയാനി പഴയ പള്ളിയില്‍ ഓര്‍മ്മ പെരുന്നാള്‍ ആഘോഷിച്ചു

64

13 ദിവസത്തെ ശ്ലീഹാ നോമ്പ് സമാപിച്ചു. പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയ പള്ളിയില്‍ മോര്‍ പത്രോസ്, മോര്‍ പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മ പെരുന്നാള്‍ ആഘോഷിച്ചു. വെള്ളിയാഴ്ച വൈകീട്ട് സന്ധ്യ പ്രാര്‍ത്ഥനക്ക് ശേഷം നേര്‍ച്ച വിതരണവും, ശനിയാഴ്ച രാവിലെ പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്ന് ഇടവക വികാരി ഫാദര്‍ ബേസില്‍ കൊല്ലാര്‍മാല്ലിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു. തുടര്‍ന്ന് പള്ളിക്ക് ചുറ്റും പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ് എന്നിവയ്ക്ക് ശേഷം ചക്കരപ്പവും പഴവും ചേര്‍ന്ന നേര്‍ച്ച വിളമ്പലും നടന്നു. ആഘോഷങ്ങള്‍ക്ക് കൈക്കാരന്‍ കെ ജെ സോജന്‍ , സെക്രട്ടറി രാജീവ് പി ഡേവിഡ്, ജോയിന്റ് സെക്രട്ടറി കെ ജിജോ ജോര്‍ജ് എന്നിവരടങ്ങിയ മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കി.