വീട്ടുമുറ്റത്തു നിന്നും മലമ്പാമ്പിനെ പിടികൂടി

653

വീട്ടുമുറ്റത്തു നിന്നും മലമ്പാമ്പിനെ പിടികൂടി. അക്കിക്കാവ് പുത്തംകുളം ഗ്രൗണ്ടിനു സമീപം താമസിക്കുന്ന വലിയ വളപ്പില്‍ റസാഖിന്റെ വീട്ടുമുറ്റത്താണ് എട്ടടിയോളം നീളമുള്ള മലമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് പാമ്പ് പിടുത്തക്കാരനുമായ പെരുമ്പിലാവ് സ്വദേശി രാജനെ വിവരമറിയിച്ചു.ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പാമ്പിനെ പിടികൂടി എരുമപ്പെട്ടി ഫോറസ്റ്റിന് കൈമാറി.