വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലോക സാക്ഷരത ദിനം ആചരിച്ചു. വ്യക്തിപരവും സാമൂഹികവുമായ വികസനത്തില്‍ സാക്ഷരതയ്ക്കുള്ള പങ്കിനെക്കുറിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ് വിദ്യാര്‍ത്ഥികളോട് ‘സംസാരിച്ചു. ലോകസാക്ഷരതാ ദിനവുമായി ബന്ധപ്പെട്ട് ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പ്രസംഗം, പാട്ട്, ചാര്‍ട്ടുകളുടെ പ്രദര്‍ശനം എന്നിവ അവതരിപ്പിച്ചു .സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒഐസി,പ്രിന്‍സിപ്പല്‍ ഷേബാ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ രാധാമണി സി,അധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT