സംസ്ഥാന ഇന്റര്‍പോളി കലോത്സവത്തിനിടെ സംഘര്‍ഷം;

223

സംസ്ഥാന ഇന്റര്‍പോളി കലോത്സവത്തിനിടെ സംഘര്‍ഷം; പോലീസുകാരനും വിദ്യാര്‍ത്ഥികള്‍ക്കും പരിക്ക്. കുന്നംകുളം
കിഴൂര്‍ പോളിടെക്‌നിക്കില്‍ നടക്കുന്ന സംസ്ഥാന ഇന്റര്‍ പോളി കലോത്സവത്തിനിടെ വെള്ളിയാഴ്, രാത്രി 11.30 ഓടെയാണ് സംഘര്‍ഷമുണ്ടായത്.
കോളേജ് ഗ്രൗണ്ടില്‍ നിന്നും കൂട്ടമായി എത്തിയ വിദ്യാര്‍ത്ഥികള്‍ രണ്ടു ചേരികളായി തിരിഞ്ഞ് കോളേജിനു മുന്‍പിലെ റോഡില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ കുന്നംകുളം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ക്കും നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. സംഘര്‍ഷ സമയത്ത് പോലീസുകാരുടെ എണ്ണം കുറവായിരുന്നു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് രംഗം ശാന്തമായത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്