24.2 C
Kunnamkulam
Thursday, August 6, 2026
Home Bureaus Erumapetty സര്‍ക്കാര്‍ ഓഫീസുകളും ദേവാലയങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മോഷ്ടാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു

സര്‍ക്കാര്‍ ഓഫീസുകളും ദേവാലയങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മോഷ്ടാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു

106

സര്‍ക്കാര്‍ ഓഫീസുകളും ദേവാലയങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മോഷ്ടാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.എറണാംക്കുളം രാമമംഗലം മഞ്ഞപ്പിള്ളിക്കാട്ടില്‍ അനിലിനെയാണ് ഇന്‍സ്‌പെക്ടര്‍ സി.വി.ലൈജുമോന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ വെള്ളറക്കാട്, മരത്തംകോട് പ്രദേശങ്ങളില്‍ പരക്കെ മോഷണം നടന്നിരുന്നു.വെള്ളറക്കാട് വില്ലേജ് ഓഫീസ്, വെള്ളറക്കാട് സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് പള്ളിയിലെ ഗ്രോട്ടോയിലെ ഭണ്ഡാരം, മനപ്പടി സെന്റ് സെബാസ്റ്റ്യന്‍ കപ്പേളയിലെ ഭണ്ഡാരം, മരത്തംകോട് മേരിമാതാ പള്ളിക്ക് കീഴിലുള്ള സെന്റ് സേവിയാര്‍ കുരിശു പള്ളിയിലെ ഭണ്ഡാരം ചൊവ്വന്നൂര്‍ മാവേലി സ്റ്റോര്‍,കള്ള് ഷാപ്പ് എന്നിവ കുത്തിതുറന്ന് മോഷണം നടത്തിയിരുന്നു.വെള്ളറക്കാട് വില്ലേജ് ഓഫീസ് മോഷണം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.വില്ലേജ് ഓഫീസിലെ മോഷണം താനാണ് നടത്തിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.മറ്റു മോഷണങ്ങളെ കുറിച്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലെ വ്യക്തമാകുകയുള്ളു.പ്രതി മുമ്പും സമാനമായ മോഷണകുറ്റത്തിന് പല തവണ അറസ്റ്റിലായിട്ടുണ്ട്.മറ്റു മോഷണങ്ങള്‍ നടത്തിയതും ഇയാളാകാനാണ് സാധ്യത. എസ്.ഐ യു.മഹേഷ്, എ.എസ്.ഐ എം.കെ.ഷാജു, എസ്.സി.പി.ഒ സുരേഷ് ബാബു, സി.പി.ഒ വി.ബി. പ്രശാന്ത്, ടി. സുഭാഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

 

 

ADVERTISEMENT
error: Content is protected !!