സാഹിത്യലോകത്ത് കൊടികുത്തിവാണ ആണഹന്തയില്‍ നിന്നു സാഹിത്യത്തെ പിടിച്ചു വാങ്ങിയ എഴുത്തുകാരിയാണ് മാധിവിക്കുട്ടിയെന്ന് കെ.ആര്‍.മീര

32

സാഹിത്യലോകത്ത് കൊടികുത്തിവാണ ആണഹന്തയില്‍ നിന്നു സാഹിത്യത്തെ പിടിച്ചു വാങ്ങിയ എഴുത്തുകാരിയാണ് മാധിവിക്കുട്ടിയെന്ന് കെ.ആര്‍.മീര അഭിപ്രായപെട്ടു. പുന്നയൂര്‍ക്കുളം സാഹിത്യ സമിതി ഏര്‍പ്പെടുത്തിയ പ്രഥമ മാധവിക്കുട്ടി പുരസ്‌കാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവില്‍ നിന്നും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവര്‍. തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട പുരസ്‌കാരവും ഏറ്റവും കൂടുതല്‍ തന്നെ സങ്കടപ്പെടുത്തുന്ന പുരസ്‌കാരവും കൂടിയാണ് ഇതെന്ന് മിര പറഞു. കമലസുരയ്യുടെ എഴുത്തുകള്‍ ഒരു ധൈര്യമായി തന്നെ വഴിനടത്തുമ്പോള്‍ കമലാസുരയ്യ എന്ന മാധവിക്കുട്ടി ഇല്ലാതായി എന്ന് വിശ്വസിക്കാന്‍ ഒട്ടും ഇഷ്ടമില്ല എന്നു മീര കൂട്ടിചേര്‍്ത്തു. മതത്തിന്റെ പേരില്‍ ആയാലും സാഹിത്യത്തിന്റെ പേരിലായാലും കമലാസുരയ്യ എന്ന പേര് എടുത്തുമാറ്റന്‍ നമുക്ക് അവകാശമില്ല. പുന്നയൂര്‍ക്കുളത്ത് ആയതുകൊണ്ട് മാത്രമാണ് പുരസ്‌കാരത്തില്‍ മാധവിക്കുട്ടി പുരസ്‌കാരം എന്നു പറയുമ്പോള്‍ താനും ആ പേര്് ഉപയോഗിക്കുന്നതെന്നും അവര്‍ പറഞ്ഞു. കുന്നത്തൂര്‍ പി എം പാലസില്‍ വച്ച് നടത്തിയ പരിപാടിയില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ സുഷമ, എന്‍ കെ അക്ബര്‍ എംഎല്‍എ, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷഹീര്‍, സാഹിത്യ സമിതി പ്രസിഡണ്ട് കെ ബി സുകുമാരന്‍, ഉമ്മര്‍ അറക്കല്‍, തുടങ്ങിയവരും ഉണ്ടായിരുന്നു. 25000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം.