31 C
Kunnamkulam
Friday, September 18, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ക്ലോക് റൂം നടത്തിപ്പ് ലേലത്തില്‍ പോയത് റെക്കോര്‍ഡ് തുകയ്ക്ക്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ക്ലോക് റൂം നടത്തിപ്പ് ലേലത്തില്‍ പോയത് റെക്കോര്‍ഡ് തുകയ്ക്ക്

186

മാള സ്വദേശി അഭിലാഷാണ് 1 കോടി 50 ലക്ഷത്തി 55,555 രൂപക്ക് ക്ലോക്ക്‌റൂം നടത്തിപ്പ് ലേലത്തില്‍ പിടിച്ചത് . ഇതിനു പുറമെ ഈ തുകയുടെ 18 ശതമാനം ജി.എസ്.ടി കൂടി അടക്കണം. ഇത് ഏകദേശം 28 ലക്ഷം രൂപയോളം വരും. മൂന്ന് വര്‍ഷത്തേക്കാണ് ടെണ്ടര്‍ ചെയ്തിട്ടുള്ളത്. അടുത്ത ഓരോ വര്‍ഷം ഈ തുകയുടെ അഞ്ചു ശതമാനം വീതം തുക കൂടുതല്‍ നല്‍കണം .ഒരു ജോഡി ചെരുപ്പിന് രണ്ട് രൂപയും സ്മാര്‍ട്ട് ഫോണിന് 10 രൂപയും സാധാ ഫോണിന് അഞ്ച് രൂപയും ബാഗിന് 10 രൂപയും ലേഡീസ് ഹാന്‍ഡ് ബാഗിന് അഞ്ചു രൂപയുമാണ് ദേവസ്വം നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

ADVERTISEMENT
error: Content is protected !!