പെരുമ്പിലാവ് – കുറ്റിപ്പുറം സംസ്ഥാന പാതയില്‍ സ്രീബാ ലൈന്‍ മാഞ്ഞു പോകുന്നത് കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീഷണിയാകുന്നു. കല്ലുപുറം ജങ്ഷനില്‍ കുന്നംകുളം , കുറ്റിപ്പുറം ബസ്സ് സ്റ്റോപ്പിന് സമീപം ഉണ്ടായിരുന്ന രണ്ട് സ്രീബ്രാ ലെനുകളും മാഞ്ഞു പോയിട്ട് മാസങ്ങളായി. ചലിശേരി ,പഴഞ്ഞി ഭാഗത്തേക്ക് പോകുന്ന പാതയിലെ പ്രധാന ജങ്ഷനാണ് കല്ലുപുറം സെന്റര്‍ .ദിനംപ്രതി നിരവധി വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരുമാണ് ഈ വഴി കടന്ന് പോകുന്നത് . ഏറെ തിരക്കേറിയ ഇവിടെ ദീര്‍ഘദൂര വാഹനങ്ങള്‍ പലപ്പോഴും അതിവേഗതയില്‍ കുതിച്ച് പായുകയാണ്.. ജീവന്‍ പണയം വെച്ചാണ് ഭൂരിഭാഗം കാല്‍നടയാത്രക്കാരും റോഡ് മുറിഞ്ഞുകടക്കുന്നത്. സ്‌കൂള്‍ തുറന്നതോടെ രാവിലെയും വൈകിട്ടും വിദ്യാര്‍ത്ഥികള്‍ക്കും പലയിടങ്ങളിലും റോഡ് മുറിഞ്ഞ് കടക്കുവാന്‍ ഏറെ ദുഷ്‌കരമാണ്. മേഖലയില്‍ വാഹനയാത്രക്കാര്‍, കാല്‍നടയാത്രക്കാര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ട്രാഫിക് അവബോധവും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നുള്ള അഭിപ്രായം ഉയരുന്നുണ്ട്. മലപ്പുറം ജില്ലയുടെ പ്രവേശനതിര്‍ത്തി കോലിക്കരയില്‍ സ്രീബാ ലൈന്‍ പകുതി മാഞ്ഞ നിലയിലാണ് . ചങ്ങരംകുളം കോഴിക്കോട് പാതയിലും സീബ്ര ലൈനും മുഴുവാനായും മാഞ്ഞു പോയിരിക്കുന്നതും യാത്രക്കാര്‍ക്ക് ഭീഷണിയാണ്. ഇത്തരം മേഖലകളില്‍ അപകടങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് അധികൃര്‍ അടിയന്തിരമായി പാതയിലെ സീബ്ര ലൈന്‍ പുനഃസ്ഥാപിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
Home Bureaus Punnayurkulam പെരുമ്പിലാവ് – കുറ്റിപ്പുറം സംസ്ഥാന പാതയില്‍ സ്രീബാ ലൈന്‍ മാഞ്ഞു പോകുന്നത് കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീഷണിയാകുന്നു.