പ്രമേഹം, പ്രമേഹാനുബന്ധരോഗങ്ങള്‍, പ്രമേഹപാദരോഗങ്ങള്‍, ഒബേസിറ്റി എന്നീ വിഷയങ്ങളില്‍ കുന്നംകുളം സൗത്ത്‌സോണ്‍ ഡയബറ്റിസ് & പൊഡിയാട്രി ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ഹയാത്ത് റീജന്‍സിയില്‍ സംസ്ഥാനതല സെമിനാര്‍ നടത്തി. അമൃത ഹോസ്പിറ്റലിലെ പ്രമേഹരോഗ വിഭാഗം മേധാവി ഡോ. ഹരിഷ്‌കുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിന്റെ ആവശ്യകതക്കനുസരിച്ച് ശാസ്ത്രീയമായ ചികിത്സക്കായി നൂതന ആശയങ്ങളും പഠനറിപ്പോര്‍ട്ടുകളും സെമിനാറില്‍ പങ്കുവെച്ചു. പ്രശസ്തരായ ഡോക്ടര്‍മാര്‍ വിവിധ വിഷയങ്ങളില്‍ പതിനാലിലേറെ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ സൗത്ത്‌സോണ്‍ ഡയബറ്റിസ് ആന്‍ഡ് പൊഡിയാട്രി ഹോസ്പിറ്റലിന്റെ മേധാവിയും പ്രശസ്ത പ്രമേഹപാദരോഗ വിദഗ്ധനുമായ ഡോ.ഷമീര്‍ സി സുലൈമാന് ഇന്ത്യന്‍ പൊഡിയാട്രി അസോസിയേഷന്റെ ഹോണററി ഫെലോഷിപ്പ് അവാര്‍ഡ് നല്‍കി ആദരിച്ചു.
Home Bureaus Kunnamkulam സൗത്ത്‌സോണ്‍ ഡയബറ്റിസ് പൊഡിയാട്രി ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ സംസ്ഥാനതല സെമിനാര്‍ നടത്തി



