എല്‍.ഐ.സി ഏജന്റുമാരുടെയും കുടുംബാംഗങ്ങളുടെയും സംഗമം നടന്നു

എല്‍.ഐ.സി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ കുന്നംകുളം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഏജന്റുമാരുടെയും കുടുംബാംഗങ്ങളുടെയും സംഗമം നടന്നു.രാജീവ്ഗാന്ധി മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങ് സംഘടനയുടെ തൃശൂര്‍ ജില്ലാ പ്രസിഡന്റും ബൈജു സ്മാരക സമിതി പ്രസിഡന്റുമായ സി.ജി.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. എല്‍.ഐ.സി ബ്രാഞ്ച് ചീഫ് മാനേജര്‍ എന്‍.എം. വാസുദേവന്‍ മുഖ്യാതിഥിയായിരുന്നു.വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ചടങ്ങില്‍ അനുമോദിച്ചു. ‘സേവ് എല്‍.ഐ.സി, പ്രൊട്ടക്ട് ഏജന്റ്‌സ്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് നടത്തിയ സംഗമത്തില്‍ ബ്രാഞ്ച് പ്രസിഡന്റ് രാജലക്ഷ്മി അധ്യക്ഷയായി.

ADVERTISEMENT