27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Guruvayur വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സാ സഹായം തേടുന്നു

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സാ സഹായം തേടുന്നു

115

തൊഴിയൂരിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥി ചികിത്സാ സഹായം തേടുന്നു. തൊഴിയൂര്‍ പിള്ളക്കാട് നാലകത്ത് റഫീഖിന്റെ മകന്‍ 17 വയസുള്ള റിഹാനാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. തൊഴിയൂര്‍ കുറുക്കാസ്പടിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് രണ്ട് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. തലയ്ക്കും താടിയെല്ലിനും ഗുരുതര പരിക്കുള്ള റിഹാന്‍ തൃശൂരിലെ സ്വകാര്യാശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. വിദ്യാര്‍ത്ഥിക്ക് ശസ്ത്രക്രിയ നടത്താനിരിക്കുകയാണ്. ചികിത്സാ ചിലവുകള്‍ക്കായി വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സാഹചര്യത്തില്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം. ജി.പേ നമ്പര്‍ 98 95 73 53 76

ADVERTISEMENT
error: Content is protected !!