മുണ്ടൂരില്‍ കെ.എസ്.ആര്‍.ടി.സി ബസിന് പുറകില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം. 12 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച്ച വൈകീട്ട് തൃശ്ശൂര്‍- കുറ്റിപ്പുറം സംസ്ഥാന പാതയില്‍ മുണ്ടൂര്‍ പെട്രോള്‍ പമ്പിനു എതിര്‍ വശത്തായി കെഎസ്ആര്‍ടിസി ഫാസറ്റ് പാസഞ്ചര്‍ ബസിന് പുറകില്‍ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ഞമനേങ്ങാട് സ്വദേശികളായ തെക്കുംപുറത്ത് വീട്ടില്‍ പൂജിത(9), പ്രയാഗ് പ്രജീഷ്(5), പ്രത്യുഗ് പ്രജീഷ്(5), വിജിത (38), മണ്ണുത്തി കണ്ണംപുഴ വീട്ടില്‍ ഐറിന്‍ റോസ് ആന്റണി (26),കറുപാറം ഫസീന (38), അബ്ദുല്‍ റഹ്‌മാന്‍(55), അബു മിറാസ്(32), സജനാസ്(27), അന്‍സു(26), ദേവിക രവിചന്ദ്ര(24), വിജയശ്രീ(46). എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല.
ADVERTISEMENT