വടക്കേക്കാട് ഞമനേങ്ങാട് സെന്ററില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്കേറ്റു. ഞമനേങ്ങാട് മൂത്തേടത്ത് ജഗതീഷ് മകന്‍ വിഗ്‌നേഷ് (22) നാണ് പരിക്കേറ്റത്. ഐ.സി.എ വട്ടംപാടം റോഡില്‍ നിന്ന് വന്ന ബൈക്ക് നിയന്ത്രണംവിട്ട് ചായക്കടയില്‍ ഇടിച്ചു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിഗ്‌നേഷ് സമീപത്തെ തോട്ടിലേക്ക് തെറിച്ചു വീണു. തലക്കും കഴുത്തിനും കൈക്കും പരുക്കേറ്റ ഇയാളെ വൈലത്തൂര്‍ ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ADVERTISEMENT