റോഡരുകിലെ പൊന്തക്കാടുകള്‍ വെട്ടിനീക്കി കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ വേറിട്ട പ്രതിഷേധം. കുന്നംകുളം – വടക്കാഞ്ചേരി സംസ്ഥാന പാതയുടെ പല ഭാഗങ്ങളിലും ചെടികളും പുല്ലും വളര്‍ന്ന് കാട് പിടിച്ച് കിടക്കുകയാണ്. വാഹന യാത്രക്കാരുടെ കാഴ്ച മറഞ്ഞും കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാനും കഴിയാത്ത അവസ്ഥയാണുള്ളത്. വലിയ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടായിട്ടും റോഡിന്റെ ഇരുവശത്തുമുള്ള മൊന്തകള്‍ വെട്ടി നീക്കാന്‍ പൊതുമരാമത്ത് അധികൃതരും എല്‍.ഡി.എഫ് ഭരിക്കുന്ന കടങ്ങോട് പഞ്ചായത്തും തയ്യാറാകുന്നില്ലായെന്ന് ആരോപിച്ചാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. പാഴിയോട്ടുമുറി പ്രദേശത്ത് നടന്ന പ്രതിഷേധം മണ്ഡലം പ്രസിഡന്റ് ഷറഫുദ്ധീന്‍ പന്നിത്തടം ഉദ്ഘാടനം ചെയ്തു.
ADVERTISEMENT