29.9 C
Kunnamkulam
Friday, September 25, 2026
Home Bureaus Kechery പാറന്നൂര്‍ സെന്റ് ജോസഫ് ദേവാലയത്തിന് കീഴിലുള്ള കപ്പേളകളുടെ തിരുനാള്‍ ആഘോഷിച്ചു

പാറന്നൂര്‍ സെന്റ് ജോസഫ് ദേവാലയത്തിന് കീഴിലുള്ള കപ്പേളകളുടെ തിരുനാള്‍ ആഘോഷിച്ചു

42

പാറന്നൂര്‍ സെന്റ് ജോസഫ് ഇടവക ദേവാലയത്തിന് കീഴിലുള്ള കപ്പേളകളുടെ സംയുക്ത തിരുനാള്‍ ആഘോഷിച്ചു. ഞായറാഴ്ച രാവിലെ 6.30ന് ഇടവക വികാരി ഫാ.മനോജ് താണിക്കല്‍ കാര്‍മ്മികനായി ദിവ്യബലിയും ലദീഞ്ഞ്, നൊവേന എന്നിവയും നടന്നു. 10.30ന് നടന്ന ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനയ്ക്കും തിരുനാള്‍ സന്ദേശത്തിനും തൃശ്ശൂര്‍ അതിരൂപത വൈസ് ചാന്‍സിലര്‍ ഫാ.ഡൊമിനിക്ക് തലക്കോടന്‍ കാര്‍മികനായി. തുടര്‍ന്ന് ഇടവക വിശ്വാസികള്‍ അണിനിരന്ന തിരുനാള്‍ പ്രദക്ഷിണവും തിരുശേഷിപ്പിന്റെ ആശിര്‍വാദവും നടന്നു. വൈകീട്ട് കപ്പേളകളില്‍ ലദീഞ്ഞും നൊവേനയുമുണ്ടായി. കപ്പേള തിരുന്നാളിന് കൈക്കാരന്‍ കെ.ജെ.ലിന്റോ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!