33 C
Kunnamkulam
Thursday, October 8, 2026
Home Bureaus Erumapetty നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ടു പേര്‍ക്കു പരിക്ക്

നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ടു പേര്‍ക്കു പരിക്ക്

71

വടക്കാഞ്ചേരി – കുന്നംകുളം സംസ്ഥാനപാതയില്‍ എരുമപ്പെട്ടി മങ്ങാട് നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിച്ച് അപകടം. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരിക്ക് പറ്റി. കടങ്ങോട് സ്വദേശികളാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. നാലാംകല്ല് ബസ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. വടക്കാഞ്ചേരി ഭാഗത്ത് നിന്ന് വന്നിരുന്ന കാര്‍ നിയന്ത്രണംവിട്ട് റോഡരുകിലെ മരത്തില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. കടങ്ങോട് ചക്ലിയകുന്നത്ത് വീട്ടില്‍ ഷൈമ(25), വയസ്സുള്ള ദില്‍ഷ (48) എന്നിവര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കാണ് പരിക്ക് പറ്റിയത്. ആക്ട്‌സ് ആംബുലന്‍സിലും 108 ആംബുലന്‍സിലും പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.

 

ADVERTISEMENT
error: Content is protected !!