കടിക്കാട് കരിമ്പനയ്ക്കല്‍ ഭഗവതിക്ഷേത്രത്തില്‍ വേല ഉത്സവം ആഘോഷിച്ചു

Advertisement

Advertisement

ജനുവരി 31ന് രാവിലെ ക്ഷേത്രം ശാന്തി കൃഷ്ണ ശങ്കര്‍ കൊടി യേറ്റം നടത്തിയാണ് വേല മഹോത്സവത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് വേല ദിവസം വരെ വിശേഷാല്‍ പൂജകളും നിറമാല, ചുറ്റുവിളക്ക് എന്നിവയും ഉണ്ടായിരുന്നു. ഫെബ്രുവരി രണ്ടിന് ശിവ ശക്തി ഉത്സവഘോഷ കമ്മറ്റിയുടെ നേതൃത്വത്തില്‍ വയലിന്‍ ഫ്യൂഷന്‍ ഉണ്ടായിരുന്നു. ഉത്സവ ദിവസമായ ഫെബ്രുവരി മൂന്നിന് വിശേഷാല്‍ പൂജകള്‍ക്ക് ശേഷം വൈകീട്ട് അഞ്ച് മണി മുതല്‍ വിവിധ ആഘോഷകമ്മറ്റികളുടെ നേതൃത്വത്തില്‍ നടന്ന ഉത്സവ വരവില്‍ തിറ, കരിങ്കാളി, കാവിടി, കാളിനൃത്തം, അനുഷ്ഠാനകലാരൂപങ്ങള്‍ എന്നിവ മേളത്തോടൊപ്പം അണിനിരന്നു. വടക്കേക്കാട് എസ് ഐ സിസില്‍ കൃസ്റ്റിയ രാജിന്റെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.