24.4 C
Kunnamkulam
Friday, August 14, 2026
Home Bureaus Erumapetty നവജാതശിശുവിനെ ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നവജാതശിശുവിനെ ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

297

പിതാവ് വാഹനാപകടത്തില്‍ മരിച്ചതിന് പിന്നാലെ രണ്ട് ദിവസത്തിനുള്ളില്‍ 18 ദിവസം മാത്രം പ്രായമുളള കുഞ്ഞും മരിച്ചു.വെള്ളറക്കാട് പൊയ്‌ലി റോഡില്‍ തറമേല്‍ഞാലില്‍ വീട്ടില്‍ സുധീഷ് – അനുരാധ ദമ്പതികളുടെ മകളെയാണ് ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 ഓടെ അക്കിക്കാവ് വെച്ച് ബൈക്കും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചാണ് ബൈക്കില്‍ സഞ്ചരിച്ചിരുന്ന 24 വയസ്സുള്ള സുധീഷ് മരിച്ചത്. ഇന്ന് സുധീഷിന്റെ മരണാനന്തര ചടങ്ങിന്റെ ഭാഗമായി അസ്ഥിപെറുക്കുന്ന ദിവസമായിരുന്നു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് തൊട്ടിലില്‍ കിടന്നിരുന്ന കുഞ്ഞിനെ മൂക്കില്‍ നിന്നും രക്തം വാര്‍ന്ന് തണുത്ത് മരവിച്ച് ചലനമില്ലാത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് മരത്തംകോട് സ്വകാര്യ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. ഇതിന് ശേഷം മേല്‍ നടപടികള്‍ക്കായി കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പോസ്റ്റ്‌മോര്‍്ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റി. പാല്‍ തൊണ്ടയില്‍ കുരുങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രാത്രിയില്‍ പാല്‍ കൊടുത്തതിന് ശേഷം തൊട്ടില്‍ കിടത്തിയതായിരുന്നു. സംഭവത്തില്‍, എരുമപ്പെട്ടി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

 

ADVERTISEMENT
error: Content is protected !!