32.2 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk സെമിയിലേക്ക് ആരെല്ലാം? ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

സെമിയിലേക്ക് ആരെല്ലാം? ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

51

ഗ്രൂപ്പ് ഘട്ടത്തിലെ അട്ടിമറി വിജയങ്ങൾക്കും അതിശയിപ്പിക്കുന്ന വ്യക്തിഗത പ്രകടനങ്ങൾക്കും മികച്ച ഫിനിഷിങ്ങുകൾക്കും എല്ലാം ഒടുവിൽ 2026 ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. കൊളോമ്പോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന ന്യൂസിലാൻഡ് പാകിസ്താൻ മത്സരത്തോടെയാണ് സൂപ്പർ 8 പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. കളിച്ച നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും ഒരു തോൽവിയും അടക്കം ആറ് പോയിൻറ്റോടെ രണ്ടാം സ്ഥാനക്കാരായാണ് പാക്കിസ്ഥാന്റെയും ന്യൂസിലാണ്ടിന്റെയും വരവ്. വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക.

 

2024-ലെ മോശം പ്രകടനത്തിന് ശേഷം തിരിച്ചെത്തിയ പാകിസ്താന് സ്പിൻ ബൗളിംഗ് തന്നെയാണ് പ്രധാന ആയുധം. അബ്രാർ അഹമ്മദ്, ഉസ്മാൻ താരിഖ് എന്നിവർ സ്പിന്നിങ് നിരയെ കൂടുതൽ അപകടകാരികളാക്കുന്നു. സെയ്ം അയൂബ്, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ എന്നിവർ കൂടി ചേരുന്നതോടെ പാക് ബൗളിങ്ങിന്റെ മൂർച്ഛയേറും. ചിരവൈരികളായ ഇന്ത്യയോട് ഏറ്റ തോൽവി പാക് ടീമിന് ചെറുതല്ലാത്ത ക്ഷീണം തന്നെയാണ് നൽകിയിട്ടുള്ളത്.

മികച്ച പ്രകടനം പുറത്തെടുത്ത് പോരാടുന്നവരാണ് കിവീസ്. ഫിൻ അലൻ – ടിം സെയ്‌ഫെർട്ട് ഓപ്പണിംഗ് കൂട്ടുകെട്ടും മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൻ, ജേക്കബ് ഡഫി എന്നിവരടങ്ങുന്ന പേസ് നിരയും കിവീസിനെ ശക്തരാക്കുന്നു. രച്ചിൻ രവീന്ദ്ര, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ എന്നിവരിൽ മധ്യനിരയിൽ കച്ചമുറുക്കി തന്നെയുണ്ട്. എന്നാൽ, ഫിനിഷിംഗിലേക്ക് എത്തുമ്പോൾ ബ്ലാക്ക് ക്യാപ്സിന് ആശങ്ക ഇപ്പോഴും നിലനിൽക്കുന്നു.

നാളെ വൈകിട്ട് ഏഴിനാണ് മുൻ ചാമ്പ്യന്മാരായ ഇന്ത്യയുടെ പോരാട്ടം. സൗത്ത് ആഫ്രിക്കയാണ് എതിരാളികൾ. മാർച്ച് നാല്, അഞ്ച് തീയതികളിലായി സെമി പോരാട്ടങ്ങളും മാർച്ച് എട്ടിന് ലോകകപ്പ് കലാശപോരാട്ടവും അരങ്ങേറും.

ADVERTISEMENT
error: Content is protected !!