എരുമപ്പെട്ടി കുണ്ടന്നൂരില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 21 ചാക്ക് ഓലപ്പടക്കം വടക്കാഞ്ചേരി പോലീസ് പിടികൂടി. വെടിക്കെട്ട് കലാകാരന്‍ കുണ്ടന്നൂര്‍ സുന്ദരാക്ഷന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് ചാക്കുകളിലാക്കി പടക്കം സൂക്ഷിച്ചിരുന്നത്. മൂന്ന് മാസം മുന്‍പ് ഇവിടെ നിന്ന് വെടിക്കെട്ട് സാമഗ്രികള്‍ പിടികൂടിയിരുന്നു. ലൈസന്‍സ് ഇല്ലാതെയാണ് സുന്ദരാക്ഷന്‍ ഓലപ്പടക്കം ഉള്‍പ്പടെയുള്ള സാമഗ്രികള്‍ നിര്‍മ്മിച്ച് സൂക്ഷിച്ചിരുന്നത്.